ഫുട്ബോൾ ടൂർണമെന്റ്

Friday 18 April 2025 1:30 AM IST

അമ്പലപ്പുഴ : ജില്ലാ ഫുട്ബോൾ കോച്ചസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. വണ്ടാനം ഗവ. ടി. ഡി .മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ചത്തിയറ വി. എച്ച് .എസ് സ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ചയും, കലവൂർ ലിമിറ്റ് ലെസ് സ്പോട്സ് ഹബിൽ 19 നും ടൂർണമെന്റ് നടത്തും. ടൂർണമെന്റിൽ നിന്നും തിരഞ്ഞെടുക്കുന്ന കളിക്കാർക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ അക്കാദമികളുമായി ചേർന്ന് പരിശീലന മത്സരങ്ങപ്പ സംഘടിപ്പ്രക്കുംണ പഞ്ചായത്തംഗം ജയപ്രകാശ്, അസോസിയേഷൻ പ്രസിഡന്റ് സി.ശശി, സെക്രട്ടറി ശ്രീരഞ്ചൻ, ആർ.ബിനു, നിക്സൺ, പ്രവീൺ, വിജയൻ ഇരുമ്പനം, സുജിത്ത്, സൂര്യമോൾ, നിക്സൺ എന്നിവർ പങ്കെടുത്തു.