സി.പി.ഐ പല്ലന ലോക്കൽ സമ്മേളനം

Friday 18 April 2025 1:30 AM IST

ഹരിപ്പാട് : സിപിഐ പല്ലന ലോക്കൽ സമ്മേളനം 20 വരെ പാനൂർ പള്ളിമുക്കിൽ കായിക മത്സരങ്ങൾ, നാടൻപാട്ട്, പ്രകടനം, പൊതുസമ്മേളനം, പ്രതിനിധിസമ്മേളനം എന്നിവയോടെ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് പള്ളിമുക്കിന് പടിഞ്ഞാറുവശം നടക്കുന്ന അഖിലകേരള വടംവലി മത്സരം സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ടി.ജിസ് മോൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് പല്ലന ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം പാനൂർ പള്ളിമുക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എ ഖാദർ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി രാജീവ്, പി.ബി സുഗതൻ എ.ശോഭ, കെ.രാമകൃഷ്ണൻ, അർച്ചനാ ദിലീപ്,കെ.സുഗതൻ, ഗാന്ധി ബഷീർ എന്നിവർ സംസാരിക്കും.