പോസ്റ്റർ പ്രകാശനം
Friday 18 April 2025 1:33 AM IST
ആലപ്പുഴ: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മേയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പോസ്റ്റർ ജില്ലാ കളക്ടറും സംഘാടക സമിതി ജനറൽ കൺവീനറുമായ അലക്‌സ് വർഗീസ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ എ.ഡി.എം ആശ സി.എബ്രഹാമിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ ടി.എ.യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ്.സജിമോൻ, ജൂനിയർ സൂപ്രണ്ട് എസ്.സുഭാഷ്, കൃഷ്ണ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.