ദളിത് കോൺഗ്രസ് സെക്രട്ടേറിയറ്റ് സമരം
Friday 18 April 2025 1:42 AM IST
തിരുവനന്തപുരം:ഏകലവ്യന്റെ വിരൽ മുറിച്ച് കഴിവ് നഷ്ടപ്പെടുത്തിയത് പോലെ അടിസ്ഥാനവർഗങ്ങളുടെ സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറച്ച് സർക്കാർ അവരുടെ പുരോഗതി തകർക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി.കെ.പി.ശ്രീകുമാർ, ഇബ്രാഹീം കുട്ടി കല്ലാർ, അജിത് മാട്ടൂൾ, കെ.ബി.ബാബുരാജ്, ഇ.എസ്.ബൈജു, എം.കെ.പുരുഷോത്തമൻ, കെ.മണികണ്ഠൻ, എസ്.അനിത എന്നിവർ സംസാരിച്ചു.