സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം
Friday 18 April 2025 2:47 AM IST
തിരുവനന്തപുരം: ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ സമിതി നടത്തിയ ഒരു മാസത്തെ ബോധവത്കരണ പരിപാടികളുടെ സമാപന സമ്മേളനം കേരള നിയമസഭ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ,ട്രഷറർ കെ. മോഹനചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഉപഭോക്തൃ സംരക്ഷണ പ്രവർത്തനരംഗത്ത് സജീവമായ എൻ.രാജൻ കാട്ടായിക്കോണം,എ. ഹമീദ് പട്ടം എന്നിവരെ ആദരിച്ചു. എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മനു കൃഷ്ണയെ അനുമോദിച്ചു.