ലൈസൻസ് നിർബന്ധമാക്കണമെന്ന്
Friday 18 April 2025 2:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി കടകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നിർബന്ധമാക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റസ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ആവശ്യപ്പെട്ടു.26, 27 തീയതികളിൽ തിരൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.കൈരളി റാഫി,പി.വി.പ്രസാദ്,ആനത്താനം രാധാകൃഷ്ണൻ, എം.എസ്.യൂസഫ്,ആയിര സലിംരാജ്, അമ്പലത്തറ മുരളീധരൻ നായർ, സി.വിജയൻ, കള്ളിക്കാട് ശശി,യു.പ്രകാശ് ആറ്റിങ്ങൽ,സി.രാജലക്ഷ്മി,ബിനുകുമാർ,കഴക്കൂട്ടം സജി തുടങ്ങിയവർ സംസാരിച്ചു.