സബ്സിഡി നൽകണമെന്ന്
Friday 18 April 2025 2:48 AM IST
തിരുവനന്തപുരം: മിൽമ പാൽവില വർദ്ധിപ്പിക്കുന്നതിനൊപ്പം ക്ഷീരകർഷകർക്ക് കാലിത്തീറ്റയിലും സബ്സിഡി നൽകണമെന്ന് ക്ഷീരകർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ആയിര എസ്.സലിംരാജ് ഉദ്ഘാടനം ചെയ്തു.എസ്.അയ്യപ്പൻനായർ, ആനത്താനം രാധാകൃഷ്ണൻ, കുലശേഖരം വിക്രമൻ, കൊഞ്ചിറവിള സന്തോഷ്, മൂന്നാംമൂട് വേണു,മധുകുമാർ,നെയ്യാറ്റിൻകര അജിത്ത്,അമരവിള സുദേവൻ,കുന്നത്തുകാൽ ശ്രീകുമാരൻ നായർ,കോവളം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.