അവധിക്കാല ക്യാമ്പ്

Friday 18 April 2025 1:49 AM IST

കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായി വേനൽത്തുമ്പികൾ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.ഐരുമൂലക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകരായ രാജീവ്,ഗീതു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വാർഷികാഘോഷത്തിൽ പഠന സഹായം നൽകും.