വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി

Friday 18 April 2025 12:08 AM IST

തൃശൂർ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(ശരദ് പവാർ വിഭാഗം)യുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് ഓവർസീസ് സെല്ലിന്റെ ദേശീയ അദ്ധ്യക്ഷനായ പ്രവാസി മലയാളിയും വേലൂർ സ്വദേശിയുമായ ബാബു ഫ്രാൻസിസിനെ നിയമിച്ചു. ദേശീയ പ്രസിഡന്റ് ശരദ് പവാർ എം.പിയുടെ നിർദ്ദേശ പ്രകാരം വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയാണ് നിയമിച്ചത്.

കേരള സർക്കാർ, നോർക്ക ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ് ബാബു ഫ്രാൻസിസ്. പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ വക്താവുമായിരുന്ന കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തക സമിതി അംഗമാണ്. ഇന്ത്യൻ പ്രവാസികളുടെ ഇടയിലുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തലാണ് പുതിയ നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.