സർവതോഭദ്രം വാർഷികം
Friday 18 April 2025 12:10 AM IST
പെരിങ്ങോട്ടുകര: ശ്രീ ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം എഴാം വാർഷികവും പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. സർവതോഭദ്രം കലാകേന്ദ്രയിൽ വൈകിട്ട് 5.15ന് വിദ്യാർത്ഥികൾ മേളം അവതരിപ്പിക്കും. തുടർന്ന് വാർഷികാഘോഷം മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ. എ.യു.രഘുരാമ പണിക്കർ അദ്ധ്യക്ഷനാകും. സർവതോഭദ്രം സുവർണമുദ്രാങ്കിത പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമ്മാനിക്കും. ഇരിങ്ങാലക്കുട നടനകൈരളി ചെയർമാൻ ഗുരു വേണുജി വിശിഷ്ടാതിഥിയാവും. കലാകാരൻമാരായ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം സുബ്രഹ്മണ്യൻ, പല്ലശ്ശന മാധവൻകുട്ടി, കലാമണ്ഡലം നടരാജവൈദ്യർ, ഡോ. സദനം ഹരികുമാർ, കലാമണ്ഡലം ഹൈമവതി, അനന്തലക്ഷ്മി തുടങ്ങിയവരെ സമഗ്രസംഭാവനയ്ക്ക് സർവതോഭദ്രം അഷ്ടഗുരു സമാദരണം നടത്തും.