കലാക്യാമ്പിന് തുടക്കം
Friday 18 April 2025 12:11 AM IST
മേലൂർ: ബാലസംഘം ചാലക്കുടി ഏരിയാ വേനൽത്തുമ്പി കലാക്യാമ്പ് പൂലാനി വി.ബി യു.പി സ്‌കൂളിൽ ആരംഭിച്ചു. പരിശീലന ക്യാമ്പ് ഡോ. ആർ.ആൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ പ്രസിഡന്റ് പി.ആർ.അർജുൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത മുഖ്യപ്രഭാഷണം നടത്തി. നാല് ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാമ്പിൽ ലഘുനാടകങ്ങൾ, സ്‌കിറ്റുകൾ, നൃത്ത ശിൽപങ്ങൾ, നാടൻപാട്ടുകൾ തുടങ്ങിയവയുടെ പരിശീലനം നടക്കും. വിവിധ ഇടങ്ങളിൽ കലാരൂപങ്ങളുടെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഇ.എസ്.നടാഷ, ഏരിയാ കൺവീനർ അഡ്വ. കെ.ആർ.സുമേഷ്, പി.വി.സന്തോഷ്, എം.എം.രമേശൻ, പി.പി.ബാബു, രമ്യ വിജിത്ത് എന്നിവർ സംസാരിച്ചു.