ഗുരുവായൂർ ദേവസ്വം പവലിയന്‍ തുറന്നു
Friday 18 April 2025 12:13 AM IST
ഗുരുവായൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അദ്ധ്യക്ഷനായി. പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് ഡോ. പി.ബാലഗോപാൽ, സെക്രട്ടറി എം.രവികുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മങ്ങാട്ട്, ട്രഷറർ കെ.ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. കേരളീയ ക്ഷേത്ര ശില്പ ചിത്രകലാ മാതൃകയിലാണ് പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന പുരാതന ദാരു ശില്പങ്ങൾ, ക്ഷേത്ര ശ്രീകോവിൽ ഭിത്തിയിൽ നിന്നും അടർത്തിയെടുത്ത ചുമർചിത്രങ്ങൾ, കൃഷ്ണനാട്ടം വേഷത്തിലെ ആടയാഭരണങ്ങൾ, അപൂർവ താളിയോലകൾ തുടങ്ങിയ കലാവസ്തുക്കളാണ് പ്രദർശനത്തിലുള്ളത്.