പെസഹാ ആചരിച്ച് വിശ്വാസികൾ
Friday 18 April 2025 12:17 AM IST
തൃശൂർ: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ക്രൈസ്തവർ പെസഹാ ആചരിച്ചു. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാൽ കഴുകൽ ശുശ്രൂഷകളും ഉൾപ്പെടെയായിരുന്നു തിരുക്കർമങ്ങൾ നടന്നത്. തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി. ലൂർദ്ദ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും മുഖ്യകാർമികത്വം വഹിച്ചു. തൃശൂർ മാർത്ത് മറിയം വലിയ പള്ളിയിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയും ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ബിഷപ് മാർ പോളി കണ്ണൂക്കാടനും കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും മുഖ്യകാർമികനായി.