തമിഴ്നാട് ഗവർണർ 3 ദിവസം ഡൽഹിയിൽ
Friday 18 April 2025 12:19 AM IST
ചെന്നൈ: നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഡൽഹിയിൽ. തടഞ്ഞുവച്ച ബില്ലുകൾ സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. എ.ജിയേയും മറ്റ് നിയമ വിദഗ്ദ്ധരെയും കാണുമെന്നാണ് സൂചന. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. അറ്റോർണി ജനറൽ, സോളിസിറ്റർ ജനറൽ എന്നിവരെയും കാണും. മൂന്ന് ദിവസം തലസ്ഥാനത്ത് തുടരും. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന സുപ്രീംകോടതി ഉത്തരവിൽ നിയമപോരാട്ടം നടത്തുമെന്നാണ് റിപ്പോർട്ട്. സുപ്രീംകോടതി ഉത്തരവ് വന്നശേഷം ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.