മുർഷിദാബാദ്: 10000 പേർ സംഘടിച്ചെന്ന് റിപ്പോർട്ട്

Friday 18 April 2025 12:32 AM IST

കൊൽക്കത്ത: മുർഷിദാബാദ് സംഘർഷത്തിൽ ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പതിനായിരത്തോളം പേർ സംഘടിച്ചെന്നും ദേശീയപാത അടക്കം തടഞ്ഞ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമകാരികൾ പൊലീസിന് നേരെ കല്ലേറ് നടത്തുകയും തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രദേശത്തെ വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി. സംഘർഷം നിയന്ത്രണവിധേയമാണ്.