ചോക്‌സിയെ എത്തിക്കാൻ ശ്രമം ഊർജ്ജിതമെന്ന് വിദേശകാര്യ മന്ത്രാലയം
Friday 18 April 2025 12:35 AM IST
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13850 കോടിയുടെ വായ്‌പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി മെഹുൽ ചോക്‌സിയെ രാജ്യത്ത് തിരികെയെത്തിക്കാൻ ശ്രമം ഊർജ്ജിതമെന്ന് വിദേശകാര്യ മന്ത്രാലയം. ബെൽജിയത്തിലെ അധികൃതരുമായി ആശയവിനിമയം തുടരുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. രാജ്യത്തെത്തിച്ച് വിചാരണയ്‌ക്ക് വിധേയനാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിലായതെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.