നിക്ഷേപത്തുക നൽകിയില്ല: ആര്യനാട് പൊലീസ് കേസെടുത്തു
Friday 18 April 2025 1:44 AM IST
ആര്യനാട്: പറണ്ടോട് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ബാങ്കിനെതിരെ ആര്യനാട് പൊലീസ് കേസെടുത്തു. നിക്ഷേപിച്ച തുക തിരികെ നൽകിയില്ലെന്ന പറണ്ടോട് മരുതുംമൂട് സ്വദേശി അനിൽ കുമാർ (59),വിതുര കല്ലാർ സ്വദേശി അബ്ബാസ് (64) എന്നിവരുടെ പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്തത്. 2023ൽ രണ്ട് തവണയായി അനിൽകുമാറും അബ്ബാസും ശാഖയിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്. സ്ഥാപനത്തിന്റെ ഉടമകൾക്കെതിരെയാണ് കേസ്.