അപവാദ പ്രചാരണമെന്ന് പരാതി

Friday 18 April 2025 1:55 AM IST

പാറശാല: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നതായി പരാതി. ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത്തിനെതിരെയാണ് എതിരാളികൾ ചേർന്ന് വ്യാജ വാർത്ത സൃഷ്ടിച്ച് അപവാദ പ്രചാരണം നടത്തുന്നത്.അജിത്ത് കുമാറിന്റെ ഉടമസ്ഥതിയിലുള്ള കാർ ബന്ധുവായ അഖിൽദേവ് അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യവുമായി ബന്ധപ്പെട്ട് ഓടിച്ചുകൊണ്ട് പോകവേ ഉണ്ടായ അപകടമാണ് അജിത്തിന്റെ പേരിൽ ചുമത്തി വ്യാജ വാർത്ത സൃഷ്ടിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്..എതിരാളികളുടെ തെറ്റായ നടപടികൾക്കെതിരെ അജിത്ത്കുമാർ പാറശാല പൊലീസിന് പരാതി നൽകി.