ഇസ്രയേലി പാസ്‌പോർട്ട് ഉടമകൾക്ക് മാലദ്വീപിൽ വിലക്ക്
Friday 18 April 2025 7:35 AM IST
മാലെ : ഇസ്രയേലി പാസ്‌പോർട്ട് ഉടമകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലദ്വീപ്. ഗാസ യുദ്ധത്തിനിടെ പാലസ്‌തീനികളെ വംശഹത്യ നടുത്തുന്നെന്ന് ആരോപിച്ചാണ് നടപടി. വിലക്കുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ നിയമ ഭേദഗതി ചൊവ്വാഴ്ച പാർലമെന്റിൽ പാസായിരുന്നു. പിന്നാലെ ഭേദഗതിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസു അംഗീകാരം നൽകി. ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷം ജൂണിലാണ് മുയിസു ആഹ്വാനം ചെയ്തത്. പിന്നാലെ മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.