ഇറ്റലിയിൽ കേബിൾ കാർ തകർന്ന് 4 മരണം
Friday 18 April 2025 7:35 AM IST
റോം: തെക്കൻ ഇറ്റലിയിലെ നേപ്പിൾസിൽ കേബിൾ കാർ ക്യാബിൻ തകർന്നുവീണ് 4 ടൂറിസ്റ്റുകൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ ഫൈറ്റോ പർവ്വതത്തിലായിരുന്നു അപകടം. പർവ്വതത്തിന് മുകളിൽ എത്തുന്നതിന് തൊട്ടുമുമ്പ് ക്യാബിനെ താങ്ങിനിറുത്തിയിരുന്ന കേബിളുകളിൽ ഒന്ന് പൊട്ടുകയായിരുന്നു. മറ്റൊരു ക്യാബിനും ഇതേ ലൈനിലുണ്ടായിരുന്നെങ്കിലും പർവ്വതത്തിന്റെ ഏറ്റവും താഴെ ഭാഗത്തായിരുന്നതിൽ അപകടം ഒഴിവായി. ഇതിലുണ്ടായിരുന്ന 16 പേരെ രക്ഷപെടുത്തി. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിലാണ് ഫൈറ്റോ പർവ്വതം. ഇവിടെ മൂന്ന് കിലോമീറ്റർ നീളത്തിലാണ് സഞ്ചാരികൾക്കായി കേബിൾ കാർ സർവീസ് ഒരുക്കിയിട്ടുള്ളത്.