എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും, അന്ന് രാത്രി ട്രെയിനിൽ സംഭവിച്ചത്; വെളിപ്പെടുത്തലുമായി മാളവിക മോഹനൻ

Saturday 19 April 2025 11:42 AM IST

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവത്തിന്റെ തിരക്കിലാണ് നടിയിപ്പോൾ. ഇതിനിടയിൽ ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രെയിനിൽവച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

വർഷങ്ങൾക്ക് മുമ്പാണ് സംഭവം. താനും സുഹൃത്തുക്കളും കൂടി രാത്രി ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നു. വിൻഡോ ഗ്രില്ലിനടുത്തായിരുന്നു ഇരുന്നത്. ഞങ്ങളെക്കണ്ട് ഒരാൾ ഗ്രില്ലിൽ മുഖമമർത്തി നിന്ന് ഉമ്മ തരുമോയെന്ന് ചോദിച്ചു.

പത്തൊൻപതോ ഇരുപതോ വയസേയുള്ളൂ അന്ന്. ആകെ മരവിച്ചുപോയി. എന്തെങ്കിലും പറഞ്ഞാൽ ഇയാൾ അകത്തു കയറിവരുമോയെന്ന് പേടിയുമുണ്ടായിരുന്നു. പത്ത് മിനിട്ടെങ്കിലുമാകും അടുത്ത സ്റ്റേഷനിലെത്താൻ. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമെന്നും നടി വ്യക്തമാക്കി.