ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പേർക്ക് മുഴുവൻ മാർക്ക്, കേരളത്തിലെ ടോപ്പർ ബി എൻ അക്ഷയ് ബിജു
Saturday 19 April 2025 2:18 PM IST
ന്യൂഡൽഹി: ദേശീയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇയുടെ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 24 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചു. രാജസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മുഴുവൻ മാർക്ക് ലഭിച്ചവരിൽ കൂടുതലും. കേരളത്തിൽ നിന്ന് ആർക്കും മുഴുവൻ മാർക്കില്ല.
ബി എൻ അക്ഷയ് ബിജുവാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. 99.99 ആണ് സ്‌കോർ. വ്യാജ രേഖകൾ സമർപ്പിച്ചതിനുൾപ്പെടെ 110 പേരുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തടഞ്ഞുവച്ചു. 9.92 ലക്ഷം പേരാണ് ഇക്കൊല്ലം ജെഇഇ മെയിൻ പരീക്ഷ എഴുതിയത്. jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ ഫലമറിയാം.