കുടുംബസംഗമവും സ്വീകരണവും
Sunday 20 April 2025 1:21 AM IST
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1870ാം നമ്പർ പുളിക്കമാലിൽ ശാഖയിലെ ഗുരുവരം കുടുംബയോഗത്തിന്റെ വാർഷികവും സ്വീകരണ സമ്മേളനവും യൂണിയൻ സെക്രട്ടറി എസ്.ഡി.സരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ അംഗം ലാലി രാമകൃഷ്ണനെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ചു. കൺവീനർ എം.എ.സുരേഷ്‌കുമാർ പതാക ഉയർത്തി. സായി കൃഷ്ണലാൽ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.എസ്.മണി, അമ്പിളി ബിജു, എം.ഏ.മണി, എം.കെ.കുമാരൻ, പി.ഏ.വിശ്വംഭരൻ, ഇന്ദിര പ്രകാശൻ, ഉഷാറാണി, അനില അജു, ജ്യോതി പ്രറമോദ് എന്നിവർ പ്രസംഗിച്ചു.