ഇത് ശ്രീനിവാസന്റെ സ്‌നേഹം; ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ

Saturday 19 April 2025 3:41 PM IST

കഴിഞ്ഞ പതിനേഴ് വർഷമായി തനിക്കൊപ്പമുള്ള ഡ്രൈവർക്ക് വീടുവച്ചുനൽകി ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് അദ്ദേഹം വീടുവച്ചുനൽകിയത്. കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ് നടന്നത്.

ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വ്‌ളോഗറായ ഷൈജു വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എറണാകുളത്ത് കണ്ടനാടാണ് വീട് പണിതത്. ശ്രീനിവാസനും ഇതിനടുത്താണ് താമസിക്കുന്നത്.

ഷിനോജിനൊരു വീട് പണിത് നൽകണമെന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീനിവാസന്റെ മനസിലുണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോഴെല്ലാം വേണ്ടെന്നായിരുന്നു ഷിനോജിന്റെ മറുപടി. ഒടുവിൽ വിനീത് ശ്രീനിവാസനാണ് ഷിനോജിനെ പറഞ്ഞുസമ്മതിപ്പിച്ചത്.