ചിറക്കടവിന് പുരസ്കാരം

Sunday 20 April 2025 12:44 AM IST

പൊൻകുന്നം : കേരളപഞ്ചായത്ത് വാർത്താ ചാനൽ ദേശീയ പുരസ്‌കാരങ്ങൾ ചിറക്കടവ് പഞ്ചായത്തിന് ലഭിച്ചു. സമഗ്ര വികസന കാഴ്ചപ്പാടോടെ നടപ്പിലാക്കിയ നൂതന പദ്ധതി പ്രവർത്തനങ്ങൾക്കും ഹരിത കർമ്മസേനയുടെ മാതൃകാ പ്രവർത്തനങ്ങൾക്കുമുള്ള അവാർഡുകൾക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ചിറക്കടവാണ്. തൃശൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, വൈസ്.പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ടി. ശോഭന , പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.