15000 പേരെ പങ്കെടുപ്പിക്കും

Sunday 20 April 2025 12:21 AM IST

കോട്ടയം : ഏപ്രിൽ 29ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷിക മഹായോഗത്തിൽ 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് കേരള കോൺഗ്രസ് (എം). തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേയ് 1 മുതൽ 31 വരെ ഭവന സന്ദർശനവും, ഫണ്ട് പിരിവും നടത്തും. ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻമാരായ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ എം.എൽ.എ, സ്റ്റീഫൻ ജോർജ് , ബേബി ഉഴുത്തുവാൽ, വിജി എം. തോമസ് എന്നിവർ പ്രസംഗിച്ചു.