പണ്ഡിതർ മഹാജന സഭ വാർഷികം 27 ന്

Sunday 20 April 2025 1:43 AM IST

കോട്ടയം : അഖില കേരള പണ്ഡിതർ മഹാജനസഭ വാർഷിക സമ്മേളനം 27 ന് രാവിലെ 10 ന് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ പതാക ഉയർത്തും. സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്തംഗം രാധ വി.നായർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള, ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, ഷിബു ശ്രീധർ, വി.കെ.സുരേഷ് , കെ.എൻ.സുനിൽകുമാർ, കെ.എൻ. ഗോപിദാസ് എന്നിവർ പ്രസംഗിക്കും.