വാക്ക് ഇൻ ഇന്റർവ്യൂ
Sunday 20 April 2025 1:02 AM IST
കോട്ടയം: ജില്ലാ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈക്കം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. 90 ദിവസത്തേക്ക് താത്കാലികമായിട്ടാണ് നിയമനം. ബി.വി.എസ്.സി ആൻഡ്.എ.ച്ച്, സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 23 ന് രാവിലെ 11.30 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ : 0481 2563726.