പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചെന്ന കമന്റ്, ചർച്ചയായി ഖുശ്ബുവിന്റെ മേക്കോവർ
54-ാം വയസിൽ 20 കിലോഗ്രാം ശരീരഭാരം കുറച്ച് പുതിയ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നടി ഖുശ്‌ബു. എക്സിലും ഇൻസ്റ്റഗ്രാമിലും മേക്കോവർ ചിത്രങ്ങൾ താരം പങ്കുവച്ചു. ഖുശ്‌ബുവിന്റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. എന്നാൽ ചിലർ നെഗറ്റീവ് കമന്റുകളുമുണ്ട്. 'ഇത് മൗൻജാരോ ഇൻജക്‌ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവർമാരും അറിയട്ടെ. അപ്പോൾ അവരും ഇൻജക്‌ഷൻ എടുക്കുമല്ലോ' എന്നായിരുന്നു എക്‌സിൽ വന്ന കമന്റുകളിൽ ഒന്ന്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗൻജാരോ. എന്നാൽ കമന്റിന് രൂക്ഷമായ ഭാഷയിൽന് മറുപടി നൽകി ഖുശ്‌ബു രംഗത്തുവന്നു. കമന്റ് റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഖുശ്‌ബുവിന്റെ മറുപടി. ''നിങ്ങളെ പോലുള്ളവർ എന്തൊരു തലവേദനയാണ്. നിങ്ങൾ ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. കാരണം, നിങ്ങൾക്കു തന്നെ അറിയാം നിങ്ങൾ ഉള്ളിൽ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു. മറുപടിയായി ഖുശ്‌ബു കുറിച്ചു.