കമൽഹാസന്റെ വരികൾ, എ.ആർ.റഹ്മാന്റെ സംഗീതം തഗ് ലൈഫിലെ "ജിങ്കുച്ചാ"
കമൽഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസ് ചെയ്തു.മണിരത്നം, എ. ആർ. റഹ്മാൻ, ചിത്രത്തിലെ താരങ്ങളായ കമൽഹാസൻ, ചിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്ത പ്രൗഢ ഗംഭീകമായ ചടങ്ങിലാണ് റിലീസ് . ഓഡിയോ അവകാശം സരിഗമ സ്വന്തമാക്കി. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്.ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, നാസർ തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്നു. മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്.വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി .മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ്
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ജൂൺ 5 ന് റിലീസ് ചെയ്യും. പി.ആർ.ഒ പ്രതീഷ് ശേഖർ.