ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യും

Sunday 20 April 2025 4:18 AM IST

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി .കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യും.

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുന്നു. ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാർ . ശങ്കർ , കലാഭവൻ റഹ്മാൻ, നന്ദുജയ്, രാജ് മോഹൻ, ഡിക്സൺ രാജഗോപാലൻ, അംബിക മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ.

രചന- എലിക്കുളംജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ് - ജോഷ്വാ റൊണാൾഡ്, സംഗീതം - നിസ്സാം ബഷീർ, സുരേഷ് നന്ദൻ, പ്രൊഡക്ഷൻ കൺട്രോളർ -ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ, പി. ആർ .ഒ - എ. എസ് ദിനേശ് ,അജയ് തുണ്ടത്തിൽ.