ചുറ്റമ്പലത്തിന്റെ പുനർനിർമ്മാണം
Sunday 20 April 2025 12:43 AM IST
വൈക്കം : മൂത്തേടുത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പുനർനിർമ്മാണത്തിന്റെയും പുതിയ ഗോപുരത്തിന്റെയും നിർമ്മാണ ജോലികളുടെ ദീപപ്രകാശനം മേൽശാന്തി എ.വി. ഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മാനേജർ ആർ. സാഗർകുമാർ, ഉപദേശക സമിതി ഭാരവാഹികളായ കെ.എൻ. മണിയപ്പൻ, അഭിറാം സോനു, ഗിരീഷ് എഴുകണ്ടയിൽ, ബാലചന്ദ്രൻ മേലേത്ത്, രാജീവ് പയറുകാട്, സന്തോഷ്, ലളിത ബാബു, രമണി തുകലത്തിൽ, സ്ഥപതി വേഴാപ്പറമ്പ് ചിത്രൻ നമ്പൂതിരി, സ്ഥാനി ആർ. പൊന്നപ്പൻ ആചാരി, അഡ്വ. വി. സമ്പത്ത് കുമാർ എന്നിവർ പങ്കെടുത്തു.