ശാർക്കര നോബിൾ ഗ്രൂപ്പ് സ്കൂൾസിൽ നീന്തൽ പരിശീലനം

Sunday 20 April 2025 2:05 AM IST

ചിറയിൻകീഴ്: വിദ്യാർത്ഥികളിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശാർക്കര നോബിൾ ഗ്രൂപ്പ് സ്കൂൾസിൽ ആരംഭിച്ച അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, പി.മണികണ്ഠൻ, വിവിധ സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നീന്തൽ പരിശീലനം നടക്കുന്നത്. ക്യാമ്പ് മേയ് 25വരെ നീളും. 12 വയസിന് താഴെയുള്ളതും 150 സെന്റീമീറ്ററിന് താഴെ ഉയരമുള്ള വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. ചിറയിൻകീഴും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ നീന്തൽ പരിശീലനത്തിനുള്ള സാഹചര്യം ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ അറിയിച്ചു.