മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം
Saturday 19 April 2025 8:40 PM IST
കാഞ്ഞങ്ങാട് : മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ ആദർശ സമ്മേളനം ഇന്നു കോട്ടപ്പുറത്ത് നടക്കും. മനുഷ്യർക്കൊപ്പം എന്നതാണ് സമ്മേളനത്തിന്റെ ശീർഷകം. വൈകിട്ട് അഞ്ചരക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം എ പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി.സി.അബ്ദുല്ല സഅദി ,എസ് എം.എ ജില്ലാ ജനറൽസെക്രട്ടറി ബശീർ മങ്കയം , കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഹമീദ് മൗലവി കൊളവയൽ, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസ്സത്താർ പഴയ കടപ്പുറം, സംഘാടക സമിതി കൺവീനർ കെ. അബ്ദുൽ ഖാദിർ ഹാജി അഴിത്തല,സംഘാടക സമിതി ഫി. സെക്രട്ടറി സുബൈർ കാരയിൽ എന്നിവർ സംബന്ധിച്ചു.