ഫുട്‌ബാൾ ടൂർണമെന്റിന് നാളെ തുടക്കം
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന മൂന്നാമത് സ്വർണ്ണ കപ്പ് ഫുട്‌ബാൾ ടൂർണമെന്റ് നാളെ മുതൽ 28 വരെ വൈകീട്ട് ആറിന് കണ്ണൂർ പൊലീസ് ടർഫിൽ നടക്കും. ജില്ലാ പൊലീസ് കമ്മിഷണർ പി.നിഥിൻ രാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നിക്ഷാൻ ഇലക്ട്രോണിക്‌സ് എം.ഡി എം.എം.വി.മൊയ്തു, എ.ബി.സി ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ മുഹമ്മദ് ജാബിർ, സന്തോഷ് ട്രോഫി മുൻ താരം ബിനീഷ് കിരൺ എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന മത്സരത്തിൽ നിക്ഷാൻ ഇലക്ട്രോണിക്‌സ് കണ്ണൂരും എ.ബി.സി സെയിൽസ് കോർപ്പറേഷൻ കണ്ണൂരും തമ്മിൽ മാറ്റുരക്കും. തുടർന്നുള്ള ദിവസങ്ങളിൽ കോളജ് ഓഫ് കോമേഴ്‌സ്, മറിയ ഗ്രൂപ്പ്, ടോപ് കണ്‍സ്ട്രക്ഷൻ, ഇരിട്ടി ഡയമണ്ട് പെയിന്റ്‌സ്, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, തുടങ്ങിയ ടീമുകൾ മത്സരിക്കുമെന്ന് ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ,കെ.നാരായണൻ കുട്ടി, ദിനേശ് ആലിങ്ങൽേ, ഹനീഷ് കെ.വാണിയങ്കണ്ടി, ഇ.കെ.അജിത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.