ഡ്രോൺ പൈലറ്റ് പരിശീലനത്തിന് തുടക്കം
കാഞ്ഞങ്ങാട് : കൊറഗ സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുത്ത 20 പേരുടെ ഡ്രോൺ പൈലറ്റ് പരിശീലനത്തിനു തുടക്കമായി.പരിശീലന ഉദ്ഘാടനം ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് സി എച്ച്.ഇക്ബാൽ നിർവഹിച്ചു. എ.ഡി.എം.സി കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു . അസാപ്പ് കോർഡിനേറ്റർമാരായ സനൽ, പ്രജിത്ത് എന്നിവർ പദ്ധതി വിശദീകരിച്ചു. പരിശീലനാർത്ഥികൾക്കുള്ള ഭക്ഷണം, യാത്രാബത്ത, പാസ്‌പോർട്ട് ഫീ ഉൾപ്പെടെ വകയിരുത്തിയാണ് കുടുംബശ്രീ നൂതന സാങ്കേതിക പരിശീലനത്തിന് തുടക്കം കുറിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്കുള്ള ജോലി സാദ്ധ്യതകൾ റിക്രൂട്ട്‌മെന്റുകൾ എന്നിവയും പരിപാടിയിൽ വിശദമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശീയ മേഖലയിൽ വേറിട്ട പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നത്.അസാപ്പ് സ്‌കിൽ പാർക്കുമായി സഹകരിച്ച് 16 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. അസാപ് സ്‌കിൽ പാർക്ക് സെന്റർ കോർഡിനേറ്റർ അഖിൽ സ്വാഗതവും കൊറഗ സ്‌പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ യദുരാജ് നന്ദിയും പറഞ്ഞു.