ചക്ക- മാങ്ങ കോൺടെസ്റ്റ്
Saturday 19 April 2025 8:49 PM IST
കണ്ണൂർ: ഭക്ഷണപ്രിയരുടെയും പാചക വിദഗ്ധരുടെയും സൗഹൃദ കൂട്ടായ്മയായ മലബാർ അടുക്കളയുടെ നേതൃത്വത്തിൽ മേയ് ആറിന് ഉച്ചയ്ക്ക് ഒന്നുമുതൽ തലശേരി മാഹിയിലെ ലോറൽ ഗാർഡനിൽ 'ചക്ക- മാങ്ങ' കോൺടെസ്റ്റ് നടത്തും.താല്‍പര്യമുള്ളവർ മാങ്ങയുടെ പുഡ്ഡിംഗ് നിർമ്മിക്കുന്നത് 7356947239 അല്ലെങ്കിൽ 9074295694 എന്ന നമ്പറിലേക്ക് വീഡിയോയായി അയക്കണം.200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. 25നകം രജിസ്റ്റർ ചെയ്യണം. ലോറൽ ഗാർഡനിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് വിദേശത്തേക്ക് ടൂർ ട്രിപ്പാണ് സമ്മാനം.സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, ഷാഫി പറമ്പിൽ എം.പി, മലബാർ അടുക്കള ഗ്ലോബൽ ചെയർമാൻ മുഹമ്മദലി ചാക്കോത്ത് പരിപാടിയിൽ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഫാസില ഇഖ്ബാൽ, വഹീദ നിസാർ, ജുമൈല മുത്തലിബ്, മിസ്രിയ്യ ആഷിഖ്, ഷഫീഖ് കാറ്റാടത്ത് എന്നിവർ പങ്കെടുത്തു.