ഇളമ്പച്ചിനാടക മത്സരം

Saturday 19 April 2025 8:51 PM IST

തൃക്കരിപ്പൂർ : രണ്ടു ദിവസങ്ങളായി ഇളമ്പച്ചിയിൽ നടന്നു വരുന്ന നവോദയ അമേച്വർ നാടകോത്സത്സവം പ്രശസ്ത നാടകകൃത്തും സംഗീത നാടക അക്കാഡമി എക്സിക്യൂട്ടീവ് അംഗവുമായ രാജ് മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു.. വെള്ളച്ചി, നൂല് കൊണ്ട് മുറിവേറ്റവർ എന്നീ നാടകങ്ങൾ ആദ്യ ദിവസം അരങ്ങേറി. ചടങ്ങിൽ ഉദിനൂർ ബാലഗോപാലൻ , എം.ടി അന്നൂർ, തൃക്കരിപ്പൂർ രാമകൃഷ്ണമാരാർ എന്നിവരെ നാടകകൃത്തും സാഹിത്യ അക്കാഡമി നിർവ്വാഹക സമിതിയംഗവുമായ ഇ.പി. രാജഗോപാലൻ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി യൂസഫലി അധ്യക്ഷത വഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ എം.കെ കുഞ്ഞികൃഷ്ണൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.തമ്പാൻ , നവോദയ വായനശാല ഗ്രന്ഥാലയം സെക്രട്ടറി കെ.ബാലമുരളി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി.നാരായണൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കാനക്കീൽ രാജീവ് നന്ദിയും പറഞ്ഞു.