അഖില കേരള ബാസ്കറ്റ്ബാൾ ടൂർണമെന്റ് 25 മുതൽ
Saturday 19 April 2025 8:53 PM IST
പയ്യാവൂർ: ചെറുപുഷ്പം അഖില കേരള പുരുഷ, വനിത ബാസ്കറ്റ്ബാൾ ടൂർണമെന്റ് 25 മുതൽ 27 വരെ ചന്ദനക്കാംപാറ ചെറുപുഷ്പ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. പുരുഷവിഭാഗം വിജയികൾക്ക് വരമ്പകത്ത് മാത്യു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 15001 രൂപയും റണ്ണേഴ്സ് അപ് ടീമിന് കൂവപ്പാറയിൽ ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10001 രൂപയും വനിതാ വിഭാഗം വിജയികൾക്ക് ചന്ദനക്കാംപാറ ഹൈടെക് ബിൽഡേഴ്സ് നൽകുന്ന എവർറോളിംഗ് ട്രോഫിയും 15001 രൂപയും റണ്ണേഴ്സ് അപ് ടീമിന് ഷോണി മുല്ലക്കരി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10001 രൂപയുമാണ് സമ്മാനം. 25 ന് രാത്രി 7.30 ന് എം.എൽ.എ സജീവ് ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ സീനിയർ താരങ്ങളേയും ചന്ദനക്കാംപാറ ചെറുപുഷ്പ എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാദ്ധ്യാപകൻ തോമസ് മാത്യുവിനേയും ചടങ്ങിൽ ആദരിക്കും.