'വേനൽമഴ'പരിശീലന ക്യാമ്പ്
Sunday 20 April 2025 3:01 AM IST
കിളിമാനൂർ: കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് 'വേനൽമഴ" സമാപിച്ചു.പി.ടി.എ പ്രസിഡന്റ് വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഡെപ്യൂട്ടി എച്ച്.എം അനിൽകുമാർ,വിദ്യാഭ്യാസ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ,എം.പി.ടി.എ പ്രസിഡന്റ് പ്രവിത,പി.ടി.എ വൈസ് പ്രസിഡന്റ് ബിനു,കായികാദ്ധ്യാപകനും എൻ.സി.സി ഓഫീസറുമായ എം.വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി ബൈജു തുടങ്ങിയവർ പങ്കെടുത്തു.