വൈദ്യുതി പോസ്റ്റിൽ തീപിടിത്തം

Sunday 20 April 2025 12:12 AM IST

പൊൻകുന്നം : ടൗണിൽ ദേശീയപാതയിൽ ടാക്സി സ്റ്റാൻഡിലുള്ള വൈദ്യുതപോസ്റ്റിൽ തീപിടുത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി. സമീപത്തെ യൂസഫ് ലേഡീസ് സെന്ററിൽ നിന്ന് കൊണ്ടുവന്ന നാല് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. ദേശീയപാതയിലൂടെ വന്ന ചരക്ക് ലോറിയുടെ മുകളിൽ കയറി നിന്നാണ് തീ കെടുത്തിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും കെടുത്തി. പൊൻകുന്നം പൊലീസും, വൈദ്വുതി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.