പുസ്തക പ്രകാശനം
Sunday 20 April 2025 12:49 AM IST
ചേർത്തല:സർഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ലീനാ രാജു പുതിയാട്ടിന്റെ പുസ്തക പ്രകാശനം മുൻ എം.പി. എ.എം.ആരീഫ് നിർവഹിച്ചു.ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗോവ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പി.വി.സുരേഷ് കുമാർ യ പുസ്തകം ഏറ്റുവാങ്ങി.ലീനാ രാജുവിന്റെ 50 കവിതകളടങ്ങിയ' തോട് പൊട്ടുന്ന മൗനങ്ങൾ ' പുസ്തക പരിചയം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ മാക്കിൽ നിർവഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,വാർഡ് കൗൺസിലർ എ.അജി,ബി.സലിം, മധു കാവുങ്കൽ എന്നിവർ സംസാരിച്ചു.