ലഹരി വിരുദ്ധ പ്രതിജ്ഞ
Sunday 20 April 2025 12:50 AM IST
മുഹമ്മ: മണ്ണഞ്ചേരി കിഴക്കേ മഹല്ല് മണ്ണഞ്ചേരി ടൗൺ റഹ്‌മത്തുൽ ഇസ്‌ലാം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്റസ വിദ്യാഭ്യാസം എന്ത് ? എന്തിന് ? എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഷാജി പനമ്പള്ളി അധ്യക്ഷനായി. ബോധവത്കരണ ക്ലാസിനും ലഹരി വിരുദ്ധ പ്രതിജ്ഞക്കും വടുതല മജ്ലിസുൽ അബ്റാർ കോളേജ് പ്രിൻസിപ്പൽ കെ.ബി. ഫത്ഹുദ്ദീൻ ബാഖവി നേതൃത്വം നൽകി. എസ്. മുഹമ്മദ് കോയ തങ്ങൾ, കിഴക്കേ മഹല്ല് ജനറൽ സെക്രട്ടറി അഷറഫ് പനക്കൽ, സെക്രട്ടറി ഒ.എം.എ. റഷീദ്, നൗഷാദ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.