പുതിയ പൈപ്പ് ഇടീൽ തുടങ്ങി

Sunday 20 April 2025 1:51 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാം വാർഡ്‌ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ അനുവദിച്ച 15 ലക്ഷം വിനിയോഗിച്ച് പുതിയ പൈപ്പ് ഇടീൽ തുടങ്ങി. നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ആർ.റിയാസ് നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം ബഷീർ മാക്കിണിക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അഷ്‌റഫ്‌ പനക്കൽ, ടി.എ.അലിക്കുഞ്ഞ് ആശാൻ, കബീർ, ജാബിർ നൈന, ദാസപ്പൻ നായർ, ഇ.എ. പരീത് കുഞ്ഞ് ആശാൻ തുടങ്ങിയവർ പങ്കെടുത്തു.കോവൂർ ഭാഗത്ത് നിന്ന് തുടങ്ങി പുത്തൻപറമ്പ് തക്യാവ്, വണ്ടാനം ചിറ,ഈരയിൽ തറേക്കടവ് ഭാഗത്തെ രണ്ട് കിലോമീറ്ററിലധികം പ്രദേശത്താണ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്.