ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

Sunday 20 April 2025 1:53 AM IST

ചാരുംമൂട് : എരുമക്കുഴി ഗണപതി വിലാസം 493 ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ഇലവുംതിട്ട അഡീഷണൽ എസ്.ഐ ഗിരീഷ് എം പി, റിട്.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുകുമാരപിള്ള എന്നിവർ ക്ലാസ്‌ നയിച്ചു. കരയോഗം സെക്രട്ടറി അനന്തൻ പിള്ള, പ്രസിഡന്റ്‌ അനിൽ നൂറനാട്, വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി അരുൺ കുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ ജി. സുരേഷ് കുമാർ നന്ദി പറഞ്ഞു.