ബോധവൽക്കരണ കൺവെൻഷൻ

Sunday 20 April 2025 11:53 PM IST

വള്ളികുന്നം: വള്ളികുന്നം ശ്രീ ദുർഗ്ഗാ എൻ എസ് എസ് കരയോഗത്തിന്റെ നേത്യത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ കൺവെൻഷൻ നടന്നു. കരയോഗം പ്രസിഡന്റ്

ജി. ശ്യാംക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം അസി.എക്സൈസ് ഇൻസ്പെക്ടർ സജികുമാർ പ്രഭാകരകുറുപ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി എം.പി. പ്രവീൺ കുമാർ, വൈസ് പ്രസിഡന്റ് ഭാസ്കര പിള്ള, ട്രഷറർ ശ്രീനാഥ്, വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി അനു രാജേന്ദ്രൻ, ട്രഷറർ ബീനമധു, ബാലസമാജം പ്രസിഡന്റ് ഐശ്വര്യ, സെക്രട്ടറി കീർത്തന, വൈസ് പ്രസിഡന്റ് അനുഷ്ക, ജോയിന്റ് സെക്രട്ടറി നന്ദന തുടങ്ങിയവർ നേതൃത്വം നൽകി.