കണിയാപുരം രാമചന്ദ്രൻ അനുസ്മരണം

Sunday 20 April 2025 2:36 AM IST

മുടപുരം: സി.പി.ഐ നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ചരമവാർഷികദിനത്തിൽ ചിറയിൻകീഴ് കണിയാപുരം രാമചന്ദ്രൻ സ്മാരക ഹാളിൽ കണിയാപുരം രാമചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു.വി.ശശി.എം.എൽ.എ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന,യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ്,സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു തുടങ്ങിയവർ പങ്കെടുത്തു.