ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം
Sunday 20 April 2025 1:38 AM IST
കല്ലമ്പലം: പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയ്ക്ക് ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച രണ്ടാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ നിർവഹിച്ചു.കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ അദ്ധ്യക്ഷത വഹിച്ചു. വി.പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി.കെ.സുധാകരൻ,പി.പ്രസീത,എസ്.ഉല്ലാസ് കുമാർ ,ആർ.ലോകേഷ്, ഇ.ഷാജഹാൻ,ഉബൈദ് കല്ലമ്പലം,ബിജി.ടി.ആർ തുടങ്ങിയവർ പങ്കെടുത്തു.