ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Sunday 20 April 2025 12:02 AM IST
ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)മെയിൻ 2025 സെഷൻ 2 ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർത്ഥികളാണ് ഇത്തവണ 100 ശതമാനം നേടിയത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡൽഹി, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മുഴുവൻ മാർക്ക് നേടിയത്. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്. കോഴിക്കോട് സ്വദേശി അക്ഷയ് ബിജു കേരളത്തിലെ ഒന്നാമനായി . 99.99 മാർക്കാണ് അക്ഷയ്ക്ക് ലഭിച്ചത്. വെബ്സൈറ്റ് : jeemain.nta.nic.in