അബ്കാരി കേസ് പ്രതി പിടിയിൽ

Sunday 20 April 2025 12:34 AM IST

ശബരിമല: പമ്പ പൊലീസ് 2001ൽ രജിസ്റ്റർ ചെയ്ത അബ്കാരി നിയമപ്രകാരമുള്ള കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബംഗളുരുവിൽ നിന്ന് പിടികൂടി. മൂഴിയാർ ആങ്ങമൂഴി ആഞ്ഞിലിക്കൽ വീട്ടിൽ കലേഷ് കുമാർ (45) ആണ് അറസ്റ്റിലായത്. 2001ൽ അറസ്റ്റിലായ പ്രതി പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. നിരന്തരം കോടതി നടപടികളിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ജില്ലാ കോടതി എൽ.പി വാറന്റ് പുറപ്പെടുവിച്ചു. റാന്നി ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം ബാംഗ്ലൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.